ആറളം ഫാം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ ക്ലബുകളുടെ രൂപീകരണം നടന്നു
June 13, 2022
0
ആറളം ഫാം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ ക്ലബുകളുടെ രൂപീകരണം നടന്നു. സ്ക്കൂള് തലങ്ങളില്‍ വിദ്യാര്‍ഥികളെ അംഗങ്ങളാക്കി രൂപീകരിക്കുന്ന ക്ലബുകളുടെ രൂപീകരണവും ഉദ്ഘാടനവുമാണ് തിങ്കളാഴ്ച്ച സ്കൂളില്‍ നടന്നത്. പരിസ്ഥിതി, വിമുക്തി , സ്വീഡ്, കള്‍ച്ചറല്‍ , വിദ്യാരംഗം, സയന്‍സ് തുടങ്ങിയ ക്ലബുകളാണ് രൂപീകരിച്ചത്. ക്ലബുകളുടെ ഉദ്ഘാടനം കവയത്രി ധന്യാ നരിക്കോടന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് എം.സി. വിജയന് അദ്ധ്യക്ഷനായി. മുന്‍ പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമന് , അദ്ധ്യാപകരായ ഒ.പി സോജന് , ഡോ: രാഖീ രാജ്, കെ. സല്‍ഗുണന്‍.എം.കെ. പുഷ്പ, അനൂപ് സി.കെ., അനീഷ് എ. ഷഹരിയാര്‍ ടി.എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.