മുഖ്യമന്ത്രിയുടെ എയര്‍പോര്‍ട്ട് യാത്രയിലും പ്രതിഷേധവുമായി യുവജന സംഘടനകള്‍
June 13, 2022
0
കണ്ണൂര്‍ തലസ്ഥാനത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിലും പ്രതിഷേധം തുടരുന്നു.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്.
കാല്‍ടെക്സിലും മട്ടന്നൂര്‍ റോഡിലും കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികളാണ് പോലീസ് സ്വീകരിച്ചത്.
മട്ടന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ 13 പേരെ അറസ്റ്റ് ചെയ്തു . എടയന്നൂരില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ വായന്തോട് ജംഗ്ഷനില്‍ പ്രതിഷേധിച്ച അഞ്ചോളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കനത്ത പോലീസ് സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വിമാനത്താവളത്തിലേക്ക് കടന്നുപോയത്.
Tags