മാര്‍ച്ചും ധര്‍ണ്ണയും
June 16, 2022
0
കണ്ണൂര്‍ : ആചാര സ്ഥാനികരുടെയും കോലധാരികളുടെയും മാസവേതനം പരിഷ്കരിച്ച ക്രമമായും കൃത്യമായി വിതരണം ചെയ്യുക, ആചാരസ്ഥാനികരെയും കോലധാരികളെയും ദേവസ്വം ബോര്‍ഡ് ജീവനക്കാരായി അംഗീകരിച്ച് വേതനവും പെന്‍ഷനും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വാണിയ സമുദായ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ സംസ്ഥാന പ്രസിഡന്റ് ചന്ദ്രന് നാലപ്പാടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ഗോപാലന് അധ്യക്ഷത വഹിച്ചു. മുയ്യം നാരായണന്, വി നാരായണന്, പി വി ഗംഗാധരന്, രാമന്‍കുട്ടി പി വി, മോഹനന് പി, കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags