കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ദ്യശ്യങ്ങളിലേക്ക്...
June 13, 2022
0
കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. കെ.എസ്.യു കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്. മുഖമന്ത്രിക്ക് അകമ്പടി പോയ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ ഫര്‍ഹാനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു മര്‍ദനം.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് ഫര്ഹാന് മുണ്ടേരി ഒറ്റക്ക് കരിങ്കൊടി കാട്ടിയത്. ഈ സമയത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ചെങ്കൊടിയുമേന്തി റോഡിന്റെ വശത്ത് നിന്ന സി.പി.എം പ്രവര്‍ത്തകര്‍ പാഞ്ഞെത്തുകയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു. ഫര്ഹാന് മുണ്ടേരി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Tags