പ്രതിപക്ഷ വാര്‍ഡുകളില്‍ ഫണ്ടില്ല: പദ്ധതി വിനിയോഗ ഫണ്ട് വെട്ടിക്കുറച്ച ശ്രീകണ്ഠാപുരം നഗരസഭയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കി എല്‍ഡിഎഫ്.
June 18, 2022
0
ശ്രീകണ്ഠപുരം നഗരസഭ 2022- 23 വര്‍ഷത്തെ പദ്ധതി വിനിയോഗത്തില്‍ ഏകപക്ഷീയമായി പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രീകണ്ഠപുരത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. റോഡ് മെയ്ന്റനന്സിന് അനുവദിക്കപ്പെട്ട 3.62 കോടി രൂപയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ 25 മുതല്‍ 50 ലക്ഷം വരെയാണ് അനുവദിച്ചത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഏറ്റവും കൂടിയ തുക 12 ലക്ഷം രൂപയാണ്. അംഗന്‍വാടി നവീകരണം, കുടിവെള്ളം എന്നീ പദ്ധതികള്‍ക്ക് അനുവദിച്ച തുക ആകെ 12 ലക്ഷം രൂപയാണ്. അനുവദിക്കപ്പെട്ട തുക ഭൂരിപക്ഷവും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വീതം വീതിച്ചെടുക്കുകയാണ് ചെയ്തത്. വാര്‍ഷിക കരട് ലിസ്റ്റില്‍ പെടാത്ത പദ്ധതിക്ക് പോലും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഫണ്ട് അനുവദിച്ചതായും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രീകണ്ഠാപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിനുള്ള ഫണ്ട് പോലും അനുവദിച്ചില്ലെന്നും, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തി പകപോക്കല്‍ നടത്തുന്ന നഗരസഭ ഭരണത്തിനെരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുമെന്നും ഗീത കെ. വി
ജമുന വി. വി, പ്രദീപന്, വി. സി രവീന്ദ്രന്, ഭവാനി ടി. സി, തങ്കമണി ഇ. വി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ തീരുമാനം എന്നും ഇവര്‍ അറിയിച്ചു.
Tags