ഷേത്ര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശ്ശികയും പ്രതിമാസ വേതനവും ഉടന്‍ അനുവദിക്കണം
June 14, 2022
0
ഷേത്ര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശ്ശികയും പ്രതിമാസ വേതനവും ഉടന്‍ അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് വാണിയ സമുദായ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂരില്‍ അറിയിച്ചു. ഉത്തരകേരളത്തിലെ ക്ഷേത്ര ആചാര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രതിമാസ വേതനം അടിയന്തരമായി അനുവദിക്കുക, കുറഞ്ഞ പ്രതിമാസ വേതനം 4000 രൂപയായി നിശ്ചയിക്കുക, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ആചാര സ്ഥാനികരുടെ മക്കള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുക, ആചാര ക്ഷേമനിധി ആരംഭിക്കുക, പ്രതിമാസവേതനത്തിന്നായി കാലതാമസം കൂടാതെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് ധര്‍ണ നടത്തുന്നത്. ധര്‍ണ വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് ചന്ദ്രന് നാലപ്പാടം ഉദ്ഘാടനം ചെയ്യും. പി ഗോപാലന് അധ്യക്ഷതവഹിക്കും. സംസ്ഥാന ഭാരവാഹികളായ മുയ്യം നാരായണന്, വി നാരായണന്, പി വി മോഹനന്, രാമന്‍കുട്ടി, അപ്പുക്കുട്ടന് തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന് നാലപ്പാടം, ജനറല്‍ സെക്രട്ടറി മുയ്യം നാരായണന്, പി ഗോപാലന്, നാരായണന്‍കുട്ടി ടി, വി നാരായണന്, പി വി മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.