തളിപ്പറമ്പില്‍ ഗ്രേഡ് എസ് ഐ തൂങ്ങി മരിച്ച നിലയില്‍
June 21, 2022
0
തളിപ്പറമ്പ ഡി വൈ എസ് പി ഓഫീസിലെ ഗ്രേഡ് എസ് ഐ തൃച്ചംബരത്തെ സജീവന് (51) ആണ് മരിച്ചത്. ഡി വൈ എസ് പി ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ ഉച്ചക്ക് പന്ത്രണ്ടോടെയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവന് മാസ്റ്ററുടെ മകനാണ്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഭാര്യ: ബിന്ദു (അധ്യാപിക.സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തൃച്ചംബരം) മക്കള്‍: സായന്ത്, സാന്ദ്ര. മാതാവ് : കാര്‍ത്യായനി.
Tags