കസ്റ്റംസ് ക്ലിയറന്‍സ് വെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണം പൊലീസ് പിടികൂടി
June 11, 2022
0
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ്
പുറത്തെത്തിച്ച സ്വര്‍ണം പൊലീസ് പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 728
ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം
അഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്
പരിസരത്ത് നിന്ന് വിമാനത്താവള പൊലീസാണ് നസീം അഹമ്മദില്‍ നിന്ന്
സ്വര്‍ണം പിടികൂടിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം
ആദ്യമായാണ് ഇവിടെ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും സ്വര്‍ണം പിടികൂടിയിരുന്നു. ഒരു
കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി
പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 849 ഗ്രാം
സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1867 ഗ്രാം
സ്വര്‍ണവുമാണ് പിടികൂടിയത്.
Tags