മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു മുസ്ലിംലീഗ് ജനകീയ കോടതി
June 14, 2022
0
ഇരിക്കൂര്‍ : അഴിമതിയിലും ദേശദ്രോഹ പ്രവര്‍ത്തിലും മുഴുകിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കൂര്‍ ടൗണില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ മുസ്ലിം ലീഗിന്റെ ആഹ്വാനപ്രകാരം നടത്തിയ ജനകീയ കോടതി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു എം ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി. കെ ശംസുദ്ദീന്‍, കെ മുഹമ്മദ് അഷ്റഫ് ഹാജി, യു. പി അബ്ദുറഹ്മാന്, കെ കുഞ്ഞിമായന്‍, കെ. പി അഷ്റഫ്, കെ. കെ സത്താര്‍ ഹാജി, എം. പി ഹംസ, എം. ബി ഹനീഫ, അഡ്വക്കേറ്റ് എ. പി ജാഫര്‍ സാദിഖ്, എന്‍. വി അനസ്, എം. സി അഷ്റഫ്, പി നവാസ് എന്നിവര്‍ പ്രസംഗിച്ചു.
Tags