ജിവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു
June 21, 2022
0
കീഴ്പ്പള്ളി ബ്ലോക്ക് സി എച്ച് സി യുടെ നേതൃത്വത്തില്‍ ജൂണ്‍ 24 ന് കല്ലു മുട്ടി തീയറ്റര്‍ കോപ്ലക്സില്‍ നടക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ ഭാഗമായിട്ടാണ് കീഴ്പ്പള്ളി സി എച്ച് സി യില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്. പി എച്ച് സി ഹാളില്‍ നടന്ന പരിപാടി ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ശോഭ അദ്ധ്യക്ഷയായി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രീയാ സദാനന്ദന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ ഇന്‍ ചാര്‍ജ് ജോഷി ഫിലിപ്പ്, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ബീനാ ജയിംസ് എന്നിവര്‍ സംസാരിച്ചു. ഡോ: മിഥുന് ക്യാംപിന് നേതൃത്വം നല്കി.
Tags