കണ്ണൂരില്‍ "ഗാന്ധി വധം" : പയ്യന്നൂരില്‍ ഗാന്ധിഭവനിന്റെ മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല പിഴുതെടുത്ത നിലയില്‍
June 14, 2022
0
പയ്യന്നൂര്‍ : പയ്യന്നൂര്‍ മേഖലയില്‍ വ്യാപക അക്രമം. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി നാല് കോണ്‍ഗ്രസ്സ് ഓഫീസുകളും സ്തൂപങ്ങളും പ്രതിമയും അടിച്ചു തകര്‍ത്തു. ഗാന്ധിഭവനിന്റെ മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല പിഴുതെടുത്ത നിലയിലാണ്. ഇന്നലെ രാത്രി 9.30 മണിയോടെയാണ് പയ്യന്നൂര്‍ കോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസായ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തത്.സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മുന്‍വാതില്‍ അടിച്ച് തകര്‍ത്ത് അകത്ത് കയറി മറ്റ് മുറികളിലുണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവ അടിച്ചു തകര്‍ക്കുകയായിരുന്നു. ജനല്‍ ഗ്ലാസുകളും വാതിലുകളും തകര്‍ത്ത നിലയിലാണ്. ഓഫീസിന് മുന്നില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മജിയുടെ പ്രതിമയും തകര്‍ത്തു. പ്രതിമയുടെ തല മുറിച്ചുമാറ്റിയ നിലയിലാണ്.ഇത് തകര്‍ക്കാന്‍ ഉപയോഗിച്ച ചെങ്കല്ലും പ്രതിമക്കരികിലുണ്ട്. ഇതിന് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ദേശീയ പാതയില്‍ കോത്തായി മുക്കില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവനും അടിച്ചു തകര്‍ത്തത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ഗാന്ധിജി, നെഹ്റു മറ്റ് ദേശീയ നേതാക്കള്‍ എന്നിവരുടെ ഫോട്ടോ നിലത്തെറിഞ്ഞ് ഉടക്കുകയും ഷെല്‍ഫ് ഉള്‍പ്പെടെയുള്ള ഫര്‍ണ്ണിച്ചറുകള്‍ തകര്‍ത്ത് കെട്ടിടത്തിന് താഴേക്ക് എറിയുകയും ചെയ്തു. ദേശീയ പാതയില്‍ തന്നെ കണ്ടോത്ത് പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരവും അടിച്ചു തകര്‍ത്തു. ഇവിടുത്തെ ഫര്‍ണ്ണിച്ചറുകളെല്ലാം തകര്‍ത്ത നിലയിലാണ്. കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ ഓഫീസും അടിച്ചു തകര്‍ത്തു. ഇവിടെ ടെലിവിഷന്‍, കസേരകള്‍ എന്നിവ അടിച്ചു തകര്‍ത്തു. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി ഭാരവാഹികള്‍ പരാതിപ്പെട്ടു. കോറോത്ത് രാജീവ് ഗാന്ധി സ്തൂപവും കോണ്‍ഗ്രസ്സ് കൊടിമരവും തകര്‍ത്തിട്ടുണ്ട്.
പയ്യന്നൂര്‍ ഗാന്ധി മന്ദിരത്തിനെതിരെ നടന്ന അക്രമണത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡിസിസി പ്രസിഡണ്ട് അഡ്വ: മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു.
Tags