മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടാന്‍ സാധ്യത; ഒരു മണിക്ക് മന്ത്രിസഭാ യോഗം വിളിച്ച് ഉദ്ധവ് താക്കറെ |MAHARASHTRA ASSEMBLY CRISIS
June 22, 2022
0
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവെച്ചേക്കും. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെയാണ് രാജി സാധ്യത തെളിയുന്നത്. ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Tags