പൊതു മരാമത്തു പ്രവർത്തികൾ ത്വരിത ഗതിയിലാക്കും അഡ്വ സജീവ് ജോസഫ് M.L.A.
June 11, 2022
0
കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുമ്പു തന്നെ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും പ്രവർത്തി ത്വരിതഗതിയിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സജീവ് ജോസഫ് MLA പ്രസ്താവിച്.ചു
ഫണ്ട് അനുവദിച്ച പ്രകാരം പ്രധാന റോഡുളുടെ നവീകണം മിക്കവാറും പൂർത്തിയായതായും ശേഷിക്കുന്നവ കാലം വിളംബം കൂടാതെ തന്നെ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അപ്രോച്ചു റോഡുമായി ബന്ധപ്പെട്ട് സാങ്കേതിമായി തടസ്സപ്പെട്ടു നിൽക്കുന്ന നുച്ചിയാട് പലത്തിന്റെ പണി ഉടൻ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
നിയോജക മണ്ഡലത്തി ലെ പ്രവത്തികളുടെ അവലോകനം നടത്തുന്നതിന് വേണ്ടി ശ്രീകണ്ഠപുരം നഗരസഭ കോൺഫ്രൻസ് ഹാളിൽ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ സംസാരിക്കയായിരുന്നു എം.എൽ എ.
നിലവിൽ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് പുതിയതും, അത്യാവശ്യമായി ചെയ്യേണ്ടതുമായ പ്രവർത്തികളുടെ വിശദമായ രൂപരേഖ തയ്യാ റാക്കുന്നതിനും തീരുമനിച്ചതായി MLA അറിയിച്ചു യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ ഡോ കെ.വി ഫിലോമിന എക്സി കൂട്ടിവ് എഞ്ചിനിയർ .എം.ജഗദീഷ് , ഹരീഷ് കെ എം നോഡൽ ഓഫസർ ,ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അസി എക്സികുട്ടിവ് എഞ്ചിനിയർ മാർ അസി എഞ്ചിനിയർമാർ ഓവർ സിയർ മാർ എന്നിവർ സംബന്ധിച്ചു
Tags