ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് കൃഷ്ണേന്ദുവിന് സ്വീകരണo
June 09, 2022
0
ശ്രീകണ്ഠാപുരം: ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ വച്ച് നടന്ന 44-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ശ്രീകണ്ഠാപുരം, കാഞ്ഞിലേരി സ്വദേശിനി കൃഷ്ണേന്ദു പി പി ക്ക് സിപിഐഎം ശ്രീക്ണ്ഠാപുരം ലോക്കല്‍ കമ്മിറ്റിയുടെയും, ഡിവൈഎഫ്ഐ ശ്രീകണ്ഠാപുരം മേഖല കമ്മിറ്റിയുടെയും, മഹിളാ അസോസിയേഷന് വില്ലേജ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
വൈകുന്നേരം 6 മണിയോടെ കണിയാര് വയലില്‍ എത്തിയ കൃഷ്ണേന്ദുവിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. കണിയാര് വയലിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നല്ല ജനക്കൂട്ടം സ്വീകരിക്കാനെത്തി. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞിലേരിയില്‍ എത്തിച്ചേര്‍ന്ന കൃഷ്ണേന്ദുവിനെ ഒ. പി സ്മാരക മന്ദിരത്തിനു സമീപം സിപിഐഎം ലോക്കല്‍ സെക്രട്ടറി വി സി രാമചന്ദ്രന് മാസ്റ്റര്‍ ബൊക്കെ നല്കി സ്വീകരിച്ചു. മഹിളാ അസോസിയേഷന് വില്ലേജ് പ്രസിഡണ്ട് തങ്കമണി ടീച്ചര്‍ പൊന്നാടയണിയിച്ചു. നാസിക്ക് ബാന്റിന്റെ അകമ്പടിയോടെ നൂറ് കണക്കിനാളുകള്‍ പുള്ളങ്ങാനത്തേക്ക് കൃഷ്ണേന്ദുവിനെ ആനയിച്ചു. പുള്ളങ്ങാനത്ത് ചേര്‍ന്ന അനുമോദന യോഗത്തില്‍ കെ. ഹരുണ്‍ സ്വാഗതവും, കെ. സജീവന് അധ്യക്ഷതയും വഹിച്ചു. വി.സി രാമചന്ദ്രന് മാസ്റ്റര്‍, ഷിജിന്. എം, ജയശ്രീ രവീന്ദ്രന്, ബിജുമോന് കെ. വി, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ. വി ശശിധരന് മാസ്റ്റര്‍ എന്നിവര്‍ അനുമോദന ഭാഷണം നടത്തി. കൃഷ്ണേന്ദുവിന്റെ മറുമൊഴിയോടെ പരിപാടി അവസാനിച്ചു.
ആയിരത്തലേറെ പേരാണ് ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇരട്ടസ്വര്ണനേട്ടവുമായി കാലടി സ്വദേശി മരോട്ടിക്കുടി ജോയല്‍ ജോര്‍ജ് കേരളത്തിന്റെ് അഭിമാനമായി. ഇടംകൈ മത്സരത്തിലും വലംകൈ പോരാട്ടത്തിലും ഒരേപോലെ തിളങ്ങിയാണ് നേട്ടം കൈവരിച്ചത്. 80 കിലോ വിഭാഗത്തിലാണ് ജോയലിന്റെ നേട്ടം.
Tags