'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി രാജ്യമൊട്ടാകെ വിവിധയിനം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയം ' ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047' എന്ന ആഘോഷ പരിപാടികള്‍ 2022 ജൂലൈ 25 മുതല്‍ 30 വരെ രാജ്യത്തുടനീളം ജില്ലാതലത്തില്‍ സംഘടിപ്പിക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഊര്‍ജ മേഖലയില്‍ കൈവരിച്ചിട്ടുളള നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാന്‍ 2 പരിപാടികളാണ് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ചിട്ടുളളത്.
ജൂലൈ 30 ശനിയാഴ്ച 2.30 ന് ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി. പി മോഹനന്റെ അദ്ധ്യക്ഷതയില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ IAS സ്വാഗതം പറയും. നോഡല്‍ ഓഫീസര്‍ പി. എഫ്. സി പി. സി ഹെബ്രാം സി. ജി. എം വിഷയാവതരണം നടത്തും.
കെ. സുധാകരന് (എം. പി), ഡോ. വി. ശിവദാസന്‍ (രാജ്യസഭ എം. പി),ഡോ. ജോണ്‍ ബ്രിട്ടാസ് ( രാജ്യസഭ എം. പി), പി. സന്തോഷ് കുമാര്‍ (രാജ്യസഭ എം. പി), കെ. കെ ശൈലജ എം എല്‍ എ, ടി. ഐ മധുസൂദനന് എം എല്‍ എ, എം. വിജിന് എം എല്‍ എ, ഡോ. കെ. വി ഫിലോമിന എന്നിവര്‍ മുഖ്യാതിഥികളാവും. ഉഷാകുമാരി കെ. വി ആശംസ അറിയിക്കും. സാനു ജോര്‍ജ് നന്ദി പറയും.
തുടര്‍ന്ന് വീഡിയോ പ്രദര്‍ശനവും കലാ സാംസ്കാരിക പരിപാടികളും നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ. ടി കരുണാകരന് (പയ്യന്നൂര്‍ ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍), പി. ജ്യോതിന്ദ്രനാഥ് (തളിപ്പറമ്പ സബ് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍), സി. കെ രതീഷ് (ശ്രീകണ്ഠാപുരം സബ് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍) എന്നിവര്‍ പറഞ്ഞു.