കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ 44.93 ലക്ഷം രൂപയുടെ 871 ഗ്രാം സ്വർണം പിടികൂടി.
അബുദാബിയിൽ നിന്ന് എയർഇന്ത്യ ഐഎക്സ് 716 വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ശ്രീ മുഹമ്മദ് പൂക്കയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത് ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോൾ കാർട്ടൺ ബോക്സിനുള്ളിൽ നേർത്ത കാർഡ്ബോർഡ് ഷീറ്റിൽ ഒട്ടിച്ച് സംയുക്ത രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. 5 കനം കുറഞ്ഞ കാർഡ്ബോർഡ് ഷീറ്റുകളുടെ ആകെ ഭാരം 1318 ഗ്രാം ആയിരുന്നു, അതിൽ 871 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വിപണി മൂല്യം: ₹44,92,618/-. അന്വേഷണം നടക്കുകയാണ്.
ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ട് മാരായ എൻ.സി.പ്രശാന്ത്, ബിന്ദു.കെ ഇൻസ്പെക്ടർമാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ്.എൻ, രാംലാൽ, ഓഫീസ് അസിസ്റ്റന്റ്: ലിനീഷ്.പി.വി.പ്രീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.