വളപട്ടണം: വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഗുഢനിക്കം നടന്നതായി സംശയിക്കുന്നു.
ഇന്നലെ രാത്രി മലബാര്‍ എക്സ്പ്രസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ദിവസം മുമ്പും സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു. റെയില്‍വേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.