കൂട്ടുപുഴ: ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കള്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായി. മാരക മയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ്. എന്നിവയാണ് പിടിച്ചെടുത്തത്.
മയക്കുമരുന്നുമായി ഫോക്‌സ് വാഗണ്‍ കാറില്‍ ബാംഗ്ലൂരില്‍ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂര്‍ സ്വദേശി ബള്‍ക്കീസ് മഹലില്‍ ഷഹീദ് എം. (വയസ്സ്: 32/2022), ചൊക്ലി കീഴ്മാടം സ്വദേശി മര്‍വ്വ മഹലില്‍ മുസമ്മില്‍ എം. (വയസ്സ്: 32/2022), പാനൂര്‍ താഴെ പൂക്കോം സ്വദേശി ബൈത്തുല്‍ ഔലാദില്‍ അഫ്‌സല്‍ സി.കെ. (വയസ്സ്: 26/2022), തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൌസില്‍ അഫ്‌സല്‍ സി. (വയസ്സ്: 25/2022) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.അനുബാബുവും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
മയക്കുമരുന്നു കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച KA 01 MV 6164 നമ്പര്‍ ഫോക്‌സ് വാഗണ്‍ കാര്‍, മൊബൈല്‍ ഫോണ്‍, ഒ സി ബി പേപ്പര്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് പ്രതികളെയും തൊണ്ടി മുതലുകളും ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. പ്രതികളെ മട്ടന്നൂര്‍ JFC M കോടതിയില്‍ ഹാജരാക്കും തുടര്‍ നടപടികള്‍ വടകര NDP സ്‌പെഷല്‍ കോടതിയില്‍ നടക്കും.
പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന്‍ (എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗം )ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി. അനീഷ് കുമാര്‍.സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ജലീഷ് (എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗം )സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എസ് ശിവദാസന്‍എന്നിവര്‍ പങ്കെടുത്തു. അന്തര്‍സംസ്ഥാന ലഹരി കടത്ത് തടയുന്നതിന് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി.
0 അഭിപ്രായങ്ങള്‍