പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലെ അഞ്ച് എസ്.ടി. കോളനികളില്‍ സ്ഥാപിക്കുന്ന ഗോത്ര വായനശാലകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കനവ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മണ്ണേരി കോളനിയില്‍ രാജ്യസഭ എം.പി ഡോ. വി ശിവദാസന്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന് അദ്ധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ആര് മിനി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് രാകേഷ് കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത കെ, പഞ്ചായത്ത് അംഗങ്ങളായ നിഷ മോള്, ആര് രാജന്, പഞ്ചായത്ത് അസി. സെക്രട്ടറി ജി. അജയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എം. എം അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.