കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ചെങ്ങളായി മണ്ഡലം കമ്മിറ്റി പുതിയ അംഗങ്ങള്‍ക്കുളള വരവേല്‍പ്പും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി.
ചേരന്‍കുന്ന് വയോജന മന്ദിരത്തില്‍ നടന്ന സമ്മേളനം ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷ ഡോ. കെ. വി ഫിലോമിന ഉദ്ഘാചനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണന് പുതിയ അംഗങ്ങളെ വരവേറ്റു. ടി. വി ബാലകൃഷ്ണന് അധ്യക്ഷനായി.
പി. ടി കുര്യാക്കോസ്, പി ദിനേശന്, ജോസ് അഗസ്റ്റിന്, എം. പി കുഞ്ഞിമൊയ്തീന്‍, കെ. ദിവാകരന്, മറിയാമ്മ പി. സി, പി. ടി രാധാമണി എന്നിവര്‍ ആശംസ അറിയിച്ചു. എ. ഡി ഡേവിസ് സ്വാഗതവും പി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.