കോവിഡാനന്തരം വഴി മാറിയ ജീവിത ശൈലിയെ തിരികെ കൊണ്ടുവരിക അംഗങ്ങൾക്ക് ഉണർവ്വും കൂട്ടായ്മയും വർദ്ധിപ്പിക്കുക, പരിസ്തിഥി ബോധവൽക്കരണം നല്കുക എന്നതിലേക്കായി ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖല കമ്പല്ലൂർ ബഡൂർ ഫോറസ്റ്റിൽ വെച്ച് മഴ ക്യാമ്പ് നടത്തി.
പരിപാടിയിൽ എ.കെ.പി.എ മേഖലാ (പസിഡണ്ട് വിനോദ് പി.വി അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അപർണ്ണ ചന്ദ്രൻ, കെ വിശാഖ് എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് ശ്രീ രാജേഷ് കരേള ജില്ലാ ജോ. സിക്രട്ടറി വിതിലേഷ് അനുരാഗ് , പി ഡി മാരായ മാർട്ടിൻ , രൂപേഷ് കൊല്ലാട തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികളടക്കം എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിന് മേഖലാ സിക്രട്ടറി ജയറാം പയ്യന്നൂർ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ പ്രതീഷ് ചുണ്ട നന്ദിയും പറഞ്ഞു.