എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍ 3 ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 13 ന് കണ്ണൂര്‍ തിരുവനന്തപുരം യാത്രാമധ്യേ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഇന്‍ഡിഗോ കമ്പനി നടപടി സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 2 പേര്‍ക്കെതിരെ 2 ആഴ്ചത്തേക്കും യാത്രാവിലക്ക് ഉണ്ട്.
നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ഇ. പി ജയരാജന് പ്രതികരിച്ചു. നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ എന്നും ഇ. പി ജയരാജന് പറഞ്ഞു.