ലയണ്‍സ് ക്ലബിന്റെ Lions District 318E ലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മാഹി അടങ്ങുന്ന പ്രദേശങ്ങളിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു.
കണ്ണൂർ മാങ്ങാട്ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിൽ Lions ISAME GAT leader ആർ സുശീൽ കുമാർ അംഗങ്ങളുടെ സ്ഥനാരോഹണം നടത്തും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇരുന്നൂറിലധികം സൈക്കിളുകള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന പദ്ധതിയും ഇതോടനുബന്ധിച്ച് നടത്തും. കൂടാതെ 'ഇനി ആരും വിശക്കില്ല' എന്ന പേരില്‍ കുടുംബശ്രീയുടെയും ഹോട്ടലുകളുടെയും സഹായത്തോടെ മുഴുവൻ പൊതുജനങ്ങൾക്കും ഒറ്റ നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയും ഇതോടൊപ്പം നടത്തും.
വാർത്ത സമ്മേളനത്തിൽ ലയണ്‍സ് ക്ലബിന്റെ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി. സുധീർ കാബിനറ്റ് സെക്രട്ടറി എം. ബാലകൃഷ്ണൻ പിആർഒ പ്രസൂൺ കുമാർ, സുശീൽ കുമാർ അഡ്വക്കേറ്റ് വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.