ദിവസങ്ങളായി തിമർത്ത് പെയ്യുന്ന മഴ മലയോര മേഖലയിലെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. തൊഴിൽ മേഖലയിൽ കനത്ത മഴ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ടാപ്പിംഗ് തോഴിലാളികളാണ് ഏറേ ബുദ്ധിമുട്ട് അനുഭവിക്കുന്ന്. സംഘടിത മേഖലയിലെ തൊഴിലാളികളും ദുരിതത്തിലേക്ക് നീങ്ങുന്നു.
മഴ തുടരുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തതിനാൽ ജനം ആശങ്കയിലാണ്. തോടുകളും പുഴകളും കര കവിഞ്ഞൊഴുകുകയാണ്. കാർഷിക മേഖലയിൽ ഒരു ജോലിയും ചെയ്യാൻ കഴിയാത്തതിനാൽ ഈ മേഖലയും സതംഭിച്ചിരിക്കുകയാണ്. കടകമ്പോളങ്ങളിൽ ജന തിരക്ക് ഇല്ലാതായി.
ഇതുപോലേ മഴ തുടർന്നാൽ ആറളം അയ്യൻ കുന്ന്, കൊട്ടിയൂർ, കേളകം വനമേഖലകളിൽ ഉൾപ്പെടെ മലയിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാകാൻ സാധ്യതയേറേയാണ്. 2018 ലേതു പോലുള്ള പ്രളയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് മലയോര ജനത. മഴ കനക്കുന്നതിനാൽ ജനങ്ങൾ കുടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.