ഇടിമിന്നലിൽ കനത്ത നഷ്ടം. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിലെ രണ്ട് വീടുകൾക്കാണ് മിന്നലേറ്റത്.
ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ ബ്ലാത്തൂർ മേഖലയിൽ കനത്ത നാശനഷ്ടം. ഉമ്മർ എം.പി. , സാഹിത മൻസിൽ അബ്ദുൾ ഖാദർ എന്നിവരുടെ വീടുകൾക്കാണ് മിന്നലേറ്റത്. സംഭവസമയത്ത് ആളുകൾ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ആരും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ മരങ്ങൾക്കും മതിലുകൾക്കും മിന്നൽ ഏറ്റിട്ടുണ്ട്. ഉമ്മറിൻ്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. അബ്ദുൾ ഖാദറിൻ്റെ വീടിൻ്റെ സീലിംഗ് ജനൽ ഉൾപ്പെടെ തകർന്നു. മൂന്ന് ലക്ഷം രൂപയിലധികം നഷ്ടമാണ് പ്രദേശത്തുണ്ടായത്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.