ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോജി കന്നിക്കാട് സെമിനാർ ഉദ്ഘാടനം ചെയ്തു. ലോക വിപണിയിൽ കശുമാവ് കൃഷിയിലും ഉല്പാദനത്തിലും മുൻപന്തിയിലായിരുന്ന ഇന്ത്യയെ വീണ്ടും മുൻപന്തിയിലെത്തിക്കുകയും നമ്മുടെ വർദ്ധിച്ചു വരുന്ന ആഭ്യന്തര ഉപയോഗ ആവശ്യകതയെ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര കൃഷി കർഷകക്ഷേമ, മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന
കൊച്ചി കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റ്, കാഷ്യൂസെൽ, ചപ്പാരപ്പടവ് , നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്രഗവൺമെൻ്റിൻ്റെ എം ഐ.ഡി.എച്ച് (മിഷൻ
ഫോർ ഇൻറഗ്രേറ്റഡ് ഡെവലപ്പ്മെൻ്റ് ഓഫ് ഹോർട്ടികൾച്ചർ) പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കശുമാവ് പുതു കൃഷിയുടെ സാധ്യതകൾ വിശദീകരിക്കാനും പദ്ധതി അംഗമാകുന്നവർക്ക് വേണ്ടിയുള്ള പരിശീലനവുമാണ് ആലക്കോട് വെച്ച് നടന്നത്.
കശുമാവ് കൃഷിയും പരിപാലന രീതികളും എന്ന വിഷയത്തിൽ പിലിക്കോട് ആർ.എ.ആർ.എസ് അസിസ്റ്റൻറ് പ്രൊഫസർ
ഡോ: മീര മഞ്ജുഷ ക്ലാസ് നയിച്ചു.
കാഷ്യുസെൽ ചെയർമാൻ ജോസ് പൂമല ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷനായി.
ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിഷ പി.സി സ്വാഗതം പറഞ്ഞു. മലയോരത്തെ മികച്ച കശുമാവ് കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോയി താരാമംഗലത്തെ ഉദയഗിരി പബായത്ത് പ്രസിഡൻ്റ് കെ.എസ് ചന്ദ്രശേഖരൻ ആദരിച്ചു. മികച്ച കശുമാവ് കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ഷേർളി സന്തോഷ് ഓലിക്കല്ലിനെ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻ്റ് സുനിജ ബാലകൃഷ്ണൻ ആദരിച്ചു. ഡി.സി.സി.സി കൊച്ചി ഡെപ്യുട്ടി ഡയറക്ടർ രവീന്ദ്രകുമാർ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, റവ.ഫാ.മാണി ആട്ടേൽ, സാലി ജെയിംസ് , നിഖിൽ വി.എം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഇരുന്നൂ റിലധികം കശുമാവ് കർഷകരാണ് സെമിനാറിൽ പങ്കെടുത്തത്. വരും മാസങ്ങളിൽ പഞ്ചായത്ത് തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് കാഷ്യൂ സെൽ ചെയർമാൻ ജോസ് പൂമല പറഞ്ഞു '