ഗവ: എല്‍.പി സ്കൂള്‍ പരിപ്പായി സ്കൂളിലെ രക്ഷിതാവും പേനയും പുസ്തകവും എന്ന സാര്‍ഥകമായ പ്രവര്‍ത്തനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എല്ലാ രക്ഷിതാക്കള്‍ക്കും ഒരു നോട്ടും പേനയും നല്കുന്ന ആകര്‍ഷണീയമായ ഒരു നവ്യാനുഭവം നുകരുകയാണീ രക്ഷിതാക്കള്‍.
ഇനി മുതല്‍ രക്ഷിതാവ് തന്റെ കുട്ടിയെ എല്ലാ ദിവസവും നിരീക്ഷിച്ച് കുറിപ്പുകള്‍ തയ്യാറാക്കി തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നു. കുട്ടിയുടെ പഠനം ആരോഗ്യം, കായികം, സ്കൂള്‍ വിവരങ്ങള്‍, വിമര്‍ശനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍, ഭാവനാത്മകമായ അഭിപ്രായങ്ങള്‍, മാതൃകകള്‍ തുടങ്ങിയ എല്ലാ മേഖലകളിലൂടെയും രക്ഷിതാക്കള്‍ കടന്നുപോകും. പിന്നീട് ക്ലാസ്സ് പി.ടി.എ. കള്‍, ജനറല്‍ ബോഡികള്‍, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍ താന്‍ നിരീക്ഷിച്ച് രേഖപ്പെടുത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കും. സ്കൂളിന്റെ പരിമിതികളും നേട്ടങ്ങളും, സാധ്യതകളും രേഖപ്പെടുത്തി അവതരിപ്പിച്ച് പ്രവര്‍ത്തനങ്ങളാക്കി മാറ്റും.
സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പിടിഎ പ്രസിഡണ്ട് സനിത ബാബുരാജിന്റെ അധ്യക്ഷതയില്‍ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എം. പ്രജോഷ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ ബോഡിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വഹിച്ചു. സ്കൂളിനെ ഏറെ മുന്നോട്ടേക്കു നയിയുന്ന ഭൗതിക, അക്കാദമിക, സാമൂഹിക മാസ്റ്റര്‍ പ്ലാനിന്റെയും ഡോക്യുമെന്റേഷന്റെയും പ്രകാശന കര്‍മ്മം വാര്‍ഡ് മെമ്പര്‍ ഉഷാകുമാരി നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ എം.വി.നാരായണന് മാസ്റ്റര്‍ പ്ലാനുകളുടെ ഉള്ളടക്കവും, ഭാവി പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ധന്യ എം.എന്‍ , നിഷ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ അസിസ്റ്റന്‍ഡ് കെ. പി. അനിത റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. വി നാരായണന് സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
ജനറല്‍ പി.ടി.എ പ്രസിഡണ്ട് - കെ. വി. സജി
വൈസ് പ്രസിഡണ്ട് - പി. സനിത
മദര്‍ പി ടി എ പ്രസിഡണ്ട് - ടി. ബിനിഷ
വൈസ് പ്രസിഡണ്ട് - കെ. രമ്യ