ശ്രീകണ്ഠാപുരം മേഖലയിലെ ആശുപത്രിയാണ് ശ്രീകണ്ഠാപുരം നഗരസഭയുടെ കീഴിലുളള കൂട്ടുംമുഖം സാമൂഹ്യ ആരോഗ്യ കേന്ദ്രം. ഒന്നാം പിണറായി സര്‍ക്കാര്‍ കിടത്തി ചികിത്സ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ 6 ഡോക്ടര്‍മാരെയും 34 സ്റ്റാഫുകളെയും നിയമിച്ചത്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഇല്ലാത്തതുകൊണ്ടാണ് ഇതുവരെ കൂട്ടുംമുഖത്ത് കിടത്തി ചികിത്സ ആരംഭിക്കാന്‍ സാധിക്കാത്തത്. ശ്രീകണ്ഠാപുരത്തെ സാധാരണ ജനങ്ങള്‍ക്ക് കിടത്തി ചികിത്സയ്ക്കു വേണ്ടി പ്രൈവറ്റ് ആശുപത്രികളെയോ ദൂരെ സ്ഥലത്തുളള ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേട്ാണെന്നും കൂട്ടുംമുഖം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇവിടെ നിന്നും ശബളം വാങ്ങുകയും വര്‍ക്കിങ് അറേഞ്ച്മെന്റില്‍ മറ്റ് ആശുപത്രികളില്‍ പോയി ജോലി ചെയ്യുകയാണെന്നും ഈ അവസ്ഥയ്ക്ക് കാരണം ശ്രീകണ്ഠാപുരം നഗരസഭാ അധികാരികളുടെ കെടുകാര്യസ്ഥതയാണെന്നും സി പി ഐ എം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എം. സി രാഘവന് പറഞ്ഞു.
കൂട്ടുംമുഖത്ത് കിടത്തി ചികിത്സ ആരംഭിക്കാന്‍
July 28, 2022
0
Tags