കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുങ്ങോം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി അഡ്വ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ചടങ്ങിന് ഇരിക്കൂര്‍ എം. എല്‍. എ അഡ്വ. സജീവ് ജോസഫ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. ദിലീപ്കുമാര് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. കെ. വി ഫിലോമിന ഭക്ഷണ ഹാള്‍ ഉദ്ഘാടനം ചെയ്തു. ത്രേസ്സ്യാമ്മ മാത്യു, പി. പി ചന്ദ്രാംഗദന്‍, വി. സി രവീന്ദ്രന്, പി. വി പ്രസീത, വി. എ ശശീന്ദ്രവ്യാസ്, പി. വി പ്രദീപന്, കെ. വി ആശാലത, പി. കെ ഗിരീഷ് മോഹന്‍, ടി. വി. ഒ സുനില്‍ കുമാര്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. എസ്. കെ രാധാകൃഷ്ണന് സ്വാഗതവും ഇ. സനിത നന്ദിയും പറഞ്ഞു.