കണ്ണൂർ ഗവ. ടി ടി ഐ (മെൻ )ആൻഡ് മോഡൽ യു പി സ്കൂളിൽ കിച്ചൻ ആൻഡ് ഡൈനിംഗ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു . എം എൽ എ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഡൈനിങ് ഹാളിൽ 300ലധികം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഒരേസമയം നൂറോളം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന പരിപാടിയിൽ സുരേഷ് ബാബു എളയാവൂർ, സി സുജിത്ത് കുമാർ, മുഹമ്മദ് റഷീദ്, അഡ്വ. പി കെ അൻവർ, ശശീന്ദ്ര വ്യാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.