ശ്രീകണ്ഠാപുരം: യുവകലാസാഹിതി, പ്രവാസി ഫെഡറേഷൻ, എ.ഐ.വൈ.എഫ് എന്നീ സംഘടനകളുടെ വയക്കര, കണിയാർവയൽ യൂണിറ്റുകൾ ചേർന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ വിജയികളെ അനുമോദിച്ചു.
എം. വി. രാജേഷ് സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ പ്രവാസി ഫെഡറേഷൻ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.മണ്ഡലം കമ്മിറ്റി അംഗം കെ.കെ.ബാലകൃഷ്ണൻ, യുവകലാസാഹിതി ജില്ലാ ജോ:സെക്രട്ടറി കെ.കെ.കൃഷ്ണൻ, പ്രവാസി ഫെഡറേഷൻ ഇരിക്കൂർ മണ്ഡലം ട്രഷറർ അബ്ദുൾ ലത്തീഫ്, എ.ഐ.വൈ.എഫ് ഭാരവാഹികളായ ചന്ദന കൃഷ്ണൻ, തൻമയ.സി.കെ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി ഫെഡറേഷൻ മണ്ഡലം പ്രസിഡണ്ട് എം.വി.കുഞ്ഞികൃഷ്ണൻ നന്ദി പറഞ്ഞു.
തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.