തല്‍സമയം തിരഞ്ഞെടുക്കുന്ന വിഷയങ്ങളെക്കുറിച്ച് വാതോരാതെ സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം നല്കി ഇരിക്കൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വായനക്കൂട്ടം സംസാരമേള സംഘടിപ്പിച്ചു.
സംസാരം മികവുറ്റതാക്കും വിധം മുന്നിലെ ദൃശ്യങ്ങളെയും മനസ്സിലെ ചിന്തകളെയും കുട്ടികള്‍ മിഴിവോടെ അവതരിപ്പിച്ചു. ഒഴുക്കോടെയുള്ള സംസാരം രൂപപ്പെടുത്തുന്നതിന് വാചാലതയ്ക്ക് ഊന്നല്‍ നല്‍കിയാണ് മേള നടന്നത്. പല ഘട്ടങ്ങളിലായി സംഭാഷണ ചാതുരി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സംസാരമേള ലക്ഷ്യമിടുന്നു. അയല്‍ക്കാര്‍, മൊബൈല്‍, സൗഹൃദം, കൊറോണ, കട്ടന്‍ചായ, മാസ്ക്, കണ്ണുകള്‍, ചിരി, ബിരിയാണി, മുടി, ചൊറിച്ചില്‍, തല്ല്, കല്യാണം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളില്‍ നടന്ന സംസാരമേളയില് ചിരിയും ചിന്തയും ഉണര്‍ത്തി.
പ്രധാനധ്യാപിക വി. സി ശൈലജ മേള ഉദ്ഘാടനം ചെയ്തു. കെ. പി സുനില്‍കുമാര്‍, വി. വി സുനേഷ്, സി. കെ. നിഷാറാണി, കെ. പി സജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. റേഡിയോ ജോക്കികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തുടര്‍ പ്രോഗ്രാമുകള്‍ ഇതിന്റെ ഭാഗമായി നടത്തും.