തില്ലങ്കേരി, ഇരിക്കൂര്‍, മരുതായി എന്നിവിടങ്ങളില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണ് വൈദ്യുത ബന്ധം തരാറിലാവുകയും ഗതാഗത തടസം നേരിടുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചു അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ലിഷാദിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ അഗ്നി രക്ഷാ സേന എത്തി മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മാരായ ദിലീഷ്, സുകുമാരന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍, ആദര്‍ശ്, റിജു, മിഥുന്, സഫീര്‍, സിമിത്, രതീഷ്, ശ്രീനാഥ്, ഹോംഗാര്‍ഡ്മാരായ സുരേന്ദ്രന്, ശ്രീധരന്, സുരേഷ്ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.