ജൂലായ് 21 ന്റെ ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ഗവ: എല്‍ പി സ്കൂള്‍ പരിപ്പായില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ചന്ദ്ര പാട്ടുകളുടെ ശേഖരണവും അവതരണവും, റോക്കറ്റ്, വിമാന നിര്‍മ്മാണം, ചാന്ദ്രദിന ക്വിസ്, ചാന്ദ്രമനുഷ്യന്റെ വരവും അവതരണവും, പ്രത്യേക ക്ലാസ്സുകള്‍, പതിപ്പ് നിര്‍മാണം എന്നിവ സംഘടിപ്പിച്ചു.
പരിപ്പായി എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്ററായ എം വി നാരായണന് ചാന്ദ്രമനുഷ്യന്റെ വേഷം ധരിച്ച് എത്തുകയും കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയ്തു. പാട്ടുകളുടെ അവതരണം നടന്നു. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. ചാന്ദ്രമനഷ്യന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി. രക്ഷിതാക്കളും ചാന്ദ്രമനുഷ്യനെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. അധ്യാപകരായ അനിത കെ. വി, നിഷ എ, നദീറ പി, ലൂക്കോസ് കെ. ജെ. എന്നിവര്‍ നേതൃത്വം നല്കി.