കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റും എസ് എസ് എല്‍ സി, പ്ലസ് ടു, ഉന്നത വിജയികള്‍ക്കുളള അനുമോദനവും ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇരിക്കൂര്‍ എം.എല്‍. എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. കെ. വി ഫിലോമിന ഉപഹാര സമര്‍പ്പണവും അലിഫ് കോഡിനേറ്റര്‍ ഉമര്‍ സി. എം സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഓമന വി. ഡി, ബഷീര്‍. ടി, ഫാത്തിമ കെ. പി എന്നിവര്‍ ആശംസ അറിയിച്ചു. ശാഫുദ്ദീന് കെ. പി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.