ഇടവേലി ഗവ: എൽ പി സ്ക്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് പി ടി എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും മികച്ച എൽ പി സ്ക്കുളാണ് ഇടവേലി ഗവ: എൽ പി സ്ക്കൂൾ. 250 ൽ അധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിൽ 30 ശതമാനം എസ് ടി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളാണ്. നാലാം ക്ലാസ് കഴിഞ്ഞാൽ ദുരേയുള്ള സ്കൂളിലാണ് തുടർ പഠനം സാധ്യമാകുന്നത്.
ജനറൽ ബോഡി യോഗം സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ. ബി. ഉത്തമൻ ഉദ്ഘാടനം ചെയ്യ്തു. പി.ടി.എ പ്രസിഡണ്ട് സൈനുൽ ആബിദ് അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു.സി.എൻ രാധമ്മ , ബൈജു വർഗ്ഗീസ്, പി പി. ജാസ്, പി.കെ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സൈനുൽ ആബിദ് പ്രസിഡണ്ട്, ബൈജു വർഗ്ഗീസ് വൈസ് പ്രസിഡണ്ട് ശ്രീലേഖ മദർ പിടിഎ പ്രസിഡണ്ട് , രഞ്ചിനി വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.