കേരള സംസ്ഥാന ഡിസ്ട്രിബ്യുട്ടേഴ്സ് സമിതി സംസ്ഥാന രൂപീകരണ കൺവെൻഷൻ ഞായറാഴ്ച കണ്ണൂർ ചെമ്പർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു. പരിപാടി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
വ്യാപാര വിതരണ രംഗത്ത് നിരവധി പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. ജി എസ് ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും വ്യാപാരമേഖല ദുരിതത്തിലായിരിക്കുകയാണ്. വർധിച്ച സാമ്പത്തികമാന്ദ്യം സാധാരണക്കാരുടെ വാങ്ങൽശേഷി ഇല്ലാതാക്കി. ഇത് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കാൻ കാരണമായി. ഇതോടൊപ്പം ഓൺലൈൻ വ്യാപാരവും കമ്പനിക്കാരുടെ ചൂഷണവും വിതരണ രംഗത്ത് ജോലിചെയ്യുന്നവരുടെ ജോലി സാധ്യതയും ഇല്ലാതാക്കി. ഇത്തരമൊരു ഘട്ടത്തിലാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സഹായത്തോടുകൂടി കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
രൂപീകരണ പരിപാടിയിൽ ഇ. എസ്. ബിന്ദു, പി. എം. സുഗുണൻ, ടി. ബാബു, തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി. എം. സുഗുണൻ, ബാബു കെ., മനോഹരൻ, കെ രാജേഷ് എന്നിവർ പങ്കെടുത്തു.