കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ - വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജേതാക്കളായി .
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ജേതാക്കളായത് . പുരുഷ വിഭാഗത്തിലും കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത് . വിജയികൾക്ക് ജില്ലാ കലക്ടർ എസ് . ചന്ദ്രശേഖർ ഉപഹാരം നൽകി. ഇന്ത്യൻ വോളിബോൾ താരങ്ങളായ മനു ജോസഫ്, മിനിമോൾ എബ്രഹാം എന്നിവർ മുഖ്യാഥിതികളായിരുന്നു.