കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മൂന്നിലവ് ടൗണില്‍ വെള്ളം കയറുന്നു. മുണ്ടക്കയം എരുമേലി റൂട്ടില്‍ കരിനിലം കവലയിലും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലും.
നദികളില്‍ ജലനിരപ്പുയരുന്നു, തോടുകള്‍ കരകവിഞ്ഞു. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൂടല്‍, കലഞ്ഞൂര്‍, കോന്നി മേഖലകളിലും നദിയില്‍ വെള്ളം ഉയരുന്നു.