കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നു. പുഴ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടാണ് മരണം സംഭവിച്ചത് എന്നാണ് കരുതുന്നത്. കരയില്‍ അടിഞ്ഞമൃതദേഹം പുഴയിലെത്തിയ പ്രാദേശികവാസികളായ സ്ത്രീകളാണ് കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മഹസര്‍ തയ്യാറാക്കി ആനയെ ദഹിപ്പിച്ചു. കുട്ടിയാനക്ക് ചുറ്റും നിന്ന ആനക്കൂട്ടത്തെ വന്നപ്പാലകര് പടക്കം പൊട്ടിച്ചു തുരത്തിയതിനു ശേഷമായിരുന്നു നടപടി ഇതിനിടെ ആനക്കൂട്ടം വനപാലകര്‍ക്ക് നേരെ രണ്ട് തവണ പാഞ്ഞടുക്കുകയും ചെയ്തു.