ഏഷ്യൻ ആന്റ് ഓഷ്യാനിയ മൂവ്മെൻറ് ഡിസ്ഓർഡർ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂരിലെ ജെയിംസ് പാർക്കിൻസൺ മൂവ്മെൻ്റ ഡിസ്ഓർഡർ റിസർച്ച് സെൻ്ററാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ നാളിതുവരെ എന്നതാണ് സമ്മേളന പ്രമേയം.പാർക്കിൻസൺ, വിറയൽ, അപസ്മാരം, ബ്രെയിൻ ട്യൂമർ, ഡിസ്റ്റോണിയ തുടങ്ങി നാഡീവ്യൂഹങ്ങളേയും തലച്ചോറിനേയും ബാധിക്കുന്ന വിവിധ തരം രോഗങ്ങളോടുള്ള വൈദ്യശാസ്ത്ര സമീപനവും ലളിതമായ രോഗ നിർണ്ണയ രീതിയും ഫലപ്രദമായ ചികിത്സയും ചർച്ച ചെയ്യും.
അന്താരാഷട്ര ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: വിദ്യാധര റാവു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ: സുജിത്ത് ഓവല്ലത്ത്, ഡോ.നിരഞ്ചൻ പ്രസാദ്, എം.അബ്ദുള്ളക്കുട്ടി എന്നിവരും പങ്കെടുത്തു.