കണ്ണൂർ വിമാന താവളത്തിലേക്കുള്ള പ്രധാന ബൈപ്പാസ് റോഡും കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്കുള്ള പാത കടന്നുപോകുന്ന നടുവനാട് ശിവപുരം റോഡിൽ സ്കൂളിൽ നിന്നും മദ്രസയിൽ നിന്നും നൂറ് കണക്കിന് വിദ്യാർഥികൾ കാൽനടയായി പോകുന്നതും വാഹന വേഗതയിൽ നിരന്തരം അപകടങ്ങൾ പതിവായ നടുവനാട് ടൗണിൽ നാട്ടുകാരുടെയും സ്കൂൾ പി.ടി.എ, മദ്രസ പി.ടി.എ,നടുവനാട് കൂട്ടായ്മ എന്നിവരുടെയും നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നടുവനാട് ടൗണിൽ speed proceed board സ്ഥാപിച്ചു.
ചടങ്ങിൽ ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ രവീന്ദ്രൻ കൗൺസിലർ പി.സീനത്ത് സ്കൂൾ ഹെഡ് മിസ്ട്രസ്സ് എം. ലത ടീച്ചർ പി.ടി.എ. ഭാരവാഹികളായ ബിജു വിജയന്, പി.എം. അശ്റഫ്, വ്യാപാരി പ്രതിനിധി എം.റനീഷ്, പി.പി.ബഷീർ, ശിവശങ്കരൻ, നടുവനാട് കൂട്ടായ്മ ചെയർമാൻ സി.ഉസ്മാൻ, എം.കെ. ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.