അംഗന്‍വാടി കുട്ടികള്‍ക്ക് ഭീഷണിയായി മാറിയ തേനീച്ചക്കൂട് പോലീസ് എത്തി നീക്കം ചെയ്തു. പയ്യന്നൂര്‍ അന്നൂര്‍ വെസ്റ്റ് അംഗന്‍വാടിയിലാണ്, പെരുന്തേനിച്ച കുട്ടികള്‍ക്ക് ഭീഷണി ആയത്.
അംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തേനീച്ച കൂടുകൂട്ടിയത്. അപകടകാരികളായ പെരുന്തേനീച്ച ഭീഷണിയായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അംഗന്‍വാടി പ്രവര്‍ത്തിക്കാറില്ല. അംഗന്‍വാടി ടീച്ചര്‍ കെ കെ ഗീതയും വാര്‍ഡ് മെമ്പര്‍ അശോക് കുമാറും വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് എത്തിയാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്. കൂട്ടത്തോടെ ആക്രമിച്ചാല്‍ ജീവഹാനി വരെ സംഭവിക്കാവുന്ന ഇനത്തില്‍പ്പെട്ടവയാണ് പെരുന്തേനീച്ച.
തേനീച്ചകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ പയ്യന്നൂര്‍ ഗ്രേഡ് എ എസ് ഐ എസ് വി ബഷീറിന്റെയും, എ എസ് ഐ മാരായ ശ്രീകുമാര്‍ ബി മുഹമ്മദ്സലീം എന്നിവരുടെയും നേതൃത്വത്തിലാണ് തേനീച്ചക്കൂട് മാറ്റി സ്ഥാപിച്ചത്.