ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ 1974-75 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്നേഹസംഗമം ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാന അധ്യാപിക ശൈലജ വി. സി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ ചെയര്മാന് മോഹന്‍ദാസ് ആര്. കെ അദ്ധ്യക്ഷനായി. അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂള്ന് ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് സഹപാഠികള്‍ തമ്മില്‍ പരിചയം പുതുക്കലും കലാപരിപാടികളും സംഘടിപ്പിച്ചു. കാസിം വി, സരോജിനി, മൂസാന്‍ കെ. സി എന്നിവര്‍ സംസാരിച്ചു. നാരായണന് കെ. വി സ്വാഗതവും അത്താവുളള കെ നന്ദിയും പറഞ്ഞു.