കണ്ണൂർ : അഴീക്കോട് മൂന്നു നിരത്തെ ചെറുവക്കോടൻ ഹൗസിൽ സി.എച്ച്. പ്രേമരാജൻ (64) തീവണ്ടി തട്ടി മരിച്ചു. ഇന്ന് കാലത്താണ് പാറക്കണ്ടിക്കടുത്ത് തീവണ്ടി തട്ടിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്.
പരേതരായ മുടിക്കാരൻ കണ്ണൻ - ശാരദ ദമ്പതികളുടെ മകനാണ് ആർ.ബി.ടി.ബസ്സ് ക്ലീനറായ പ്രേമരാജൻ. സഹോദരങ്ങൾ: വനജ, പങ്കജാക്ഷി, പരേതരായ ചന്ദ്രമതി, ശശിധരൻ, കമല, സരോജിനി. മൃതദേഹം ജില്ലാ ആശുപത്രിയിൽ ടൌൺ പോലിസ് ഇൻക്വസ്റ്റ് നടത്തി.