സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ വിപത്താണ് ബഫര്‍ സോണ്‍ വിധി,-സജീവ് ജോസഫ് എം എല്‍ എ. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത്.
2019-ലെ ജനവാസ കേന്ദ്രങ്ങള്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ ആകാമെന്ന സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ വിഷയത്തിലുള്ള വിധിയെന്നും,
ഇത് പിന്‍വലിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര കര്‍ഷക ജനതയുടെ ആശങ്ക അകറ്റണമെന്നും നിയമസഭയില്‍ സഹകരണ-വനം വകുപ്പുകളുടെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സജീവ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.