ഇരിട്ടി : ഉച്ചഭക്ഷണത്തിന്റെ കുടിശിക ഉടന്‍ അനുവദിക്കുക, ഫണ്ട് വര്‍ധിപ്പിക്കുക, അഡ്വാന്‍സ് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി എസ് ടി എ യുടെ നേതൃത്വത്തില്‍ ഇരിട്ടി എഇഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന് ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ഇരിട്ടി ഉപജില്ല പ്രസിഡന്റ് വി. വി. കുര്യന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജക്സണ്‍ ജോസഫ്, സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം മാത്യു ജോസഫ്, വി. കെ. ഈസ, പ്ലാസിഡ് ആന്റണി, ടി. വി. ഷാജി, പി. പി. രഘുനാഥ്, ശ്രീനിവാസന്, കെ. ജെ. ജൈയ്സണ് തുടങ്ങിയവര്‍ സംസാരിച്ചു.