ശ്രീകണ്ഠപുരം : എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം രഞ്ജിത്ത് മലപ്പട്ടം നിർവഹിച്ചു.
പി.ടി.എ.വൈസ് പ്രസിഡന്റ് ഡോ.സ്വപ്ന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ.പി.വേണുഗോപാലൻ, പി.ഗീത, പി.രാജേഷ്, എം.സി. ശ്രീജിത്ത്, സ്കൂൾ ലീഡർ നവനീത് വേണു എന്നിവർ സംസാരിച്ചു.