പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് സിന്തറ്റിക് നാപ്കിന് ഫ്രീ പഞ്ചായത്ത് ആകുക എന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ആര്. ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന് റിസോഴ്സ്പേഴ്സണ്‍ സഹദേവന് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് രാകേഷ് ആര്. അദ്ധ്യക്ഷനായി. സ്കൂള്‍ കൗണ്‍സിലര്‍ ശ്വേത, ഹരിത കേരള മിഷന് റിസോഴ്സ്പേഴ്സണ്‍ ലതാറാണി എന്നിവര്‍ വിഷയാവതരണം നടത്തി. സിബി കാവനാല്‍, അജയ്കുമാര്‍ ജി, അമ്പിളി, അനിത. കെ, ഊരത്തൂര്‍ പി. എച്ച്. സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ദീപ തോമസ് സ്വാഗതവും സമീന നന്ദിയും പറഞ്ഞു.