കിണറില്‍ വീണ വെള്ളിയാംപറമ്പിലെ പടിഞ്ഞാറത്ത് ഹൗസില്‍ നന്ദിനി (60) യെ മട്ടന്നൂര്‍ അഗ്നിശമന സേന രക്ഷിച്ചു.
വീടിനോട് ചേര്‍ന്ന് ആള് മറയില്ലാത്ത കിണറില്‍ കാല് തെന്നി വീണ് പമ്പ് ഹോസില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സേനാംഗങ്ങള്‍ കരക്കെത്തിക്കുകയായിരുന്നു. തലക്ക് പരിക്ക് പറ്റിയതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
മട്ടന്നൂര്‍ അഗ്നിശമന സേന അസി. സ്റ്റേഷന് ഒഫീസര്‍ ലിഷാദ് പി എ , ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ സുരേന്ദ്ര ബാബു സി. കെ. ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ കെ.ഷിജു, റിജിത്ത് പി, സുനീഷ് എം, ദിലീപ് എം സി, ഹോംഗാര്‍ഡുമാരായ രാധാകൃഷ്ണന് എം സി, ജയപ്രകാശ് കെ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.